About Us

Your Vision & Our Mission

മനുഷ്യ സമൂഹത്തിന്റെ മാനസികവും ആത്മീയവുമായ പ്രബോധനത്തിന് ഉപകരിക്കുന്ന ഏതാനും സ്പെഷ്യൽ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന എളിയ ശുശ്രൂഷയാണ് ട്രിനിറ്റേറിയം തൂലികാനിലയം... 1998 ക്രിസ്തുമസ് വേളയിൽ സ്പിരിച്വൽ റൈറ്റർ ജോസഫ് തൂലിക JMJ സമാരംഭം കുറിച്ച ഈ എളിയ നന്മാക്ഷര ശുശ്രൂഷയിലേയ്ക്ക് സർവ്വ സുമനസ്സുകൾക്കും സാദരം സുസ്വാഗതം...

 
 

അനുവാചകർക്ക് അനുദിന ജീവിതത്തിൽ പോസിറ്റീവ് പ്രചോദനം പകരുന്നവയും, ഹോളി ബൈബിൾ ലാൻഡിനെ കുറിച്ച് സമഗ്രമായ അറിവ് നൽകുന്നവയും ആയ കൃതികൾ പുസ്തക രൂപത്തിലും വീഡിയോ പെൻഡ്രൈവ് ആയും പോസ്റ്റർ രൂപത്തിലും ഓൺലൈനിലും നമ്മൾ പ്രസിദ്ധീകരിക്കുന്നുണ്ട്... നല്ല ചിന്താശീലം വഴി, നല്ല വ്യക്തിത്വങ്ങളും നല്ല കുടുംബങ്ങളും നല്ല സമൂഹവും രൂപപ്പെടുവാൻ നമ്മുടെ മോട്ടിവേഷണൽ പബ്ലിക്കേഷൻസ് ലക്ഷ്യം വയ്ക്കുന്നു...

ഇനി ആത്മീയ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് സൂചിപ്പിക്കാം... ദൈവവിശ്വാസികൾക്ക് വളരെ വിലയേറിയ ജീവിതസ്വപ്നമാകുന്ന ഹോളി ലാൻഡ് സന്ദർശനം, സ്വന്തം ഭവനത്തിൽ വച്ചുതന്നെ ലളിതമായി സാക്ഷാത്കരിക്കാൻ, വെർച്വൽ തീർത്ഥാടനം നടത്തുവാൻ ദൃശ്യങ്ങൾ വിവരണങ്ങളും വ്യക്തമായുള്ള ഈ പ്രസിദ്ധീകരണങ്ങൾ വളരെ ഉപകരിക്കും...

നമ്മുടെ എളിയ പ്രസിദ്ധീകരണങ്ങളെ കുറിച്ച് ആത്മീയതയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ജറുസലേമിലെ പാത്രിയാർക്കീസിന്റെ ബ്ലെസ്സിംഗ് മെസ്സേജ് ഇപ്രകാരമാണ്...

ബേത് ലെഹേമിൽ വച്ച് സമ്പൂർണ്ണ ബൈബിൾ പരിഭാഷ നിർവഹിച്ചിരുന്ന മഹാനും വേദപാരംഗതനും നമ്മുടെ ബിബ്ലിക്കൽ പ്രസിദ്ധീകരണങ്ങളുടെ സ്വർഗീയ മധ്യസ്ഥനുമായ വിശുദ്ധ ജെറോം പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടെ "വിശുദ്ധ നാടിനെ സാക്ഷാൽ അഞ്ചാമത് സുവിശേഷം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്...

 
 

ലോകരക്ഷകന്റെ മനുഷ്യാവതാര ക്രിസ്തുമസ് ഘോഷിക്കുന്ന ബേത് ലെഹേമിലെ തിരുപ്പിറവി ഗ്രോട്ടോയിൽ നമ്മുടെ സ്പെഷ്യൽ പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുവാൻ ത്രിത്വദൈവം കരുണയായി... ഈശോ മറിയം യൗസേപ്പ് പിതാവിൻ തിരുക്കുടുംബത്തിന്റെ ഉപാസകനായി, അവരെ വഹിക്കുന്ന കഴുതകുഞ്ഞിനെപ്പോലെ സുവിശേഷപ്രഘോഷണ ശുശ്രൂഷ നിർവഹിക്കുന്ന ഈ സാധു തൂലികാദാസന്റെ "JMJ തൊഴുത്ത് സ്ക്രിപ്റ്റോറിയം" എന്ന എളിയ എഴുത്ത്പുരയിലാണ് ഈ കൃതികൾ തയ്യാറാക്കുന്നത്...

 
 

ബേത് ലെഹേമിലെ ക്രിസ്തുമസിന്റെ ബസിലിക്കയിലും മറ്റും തീർത്ഥാടന വേളയിൽ ദൈവം നമ്മുടെ ശ്രദ്ധയിൽ പെടുത്തിയ ലിഖിതങ്ങൾ, നമ്മുടെ ഈ ഹോളി ലാൻഡ് തീർത്ഥാടന ശുശ്രൂഷയുടെ Vision & Mission വ്യക്തമാക്കുന്നു... ആ സന്ദേശം, സാക്ഷാൽ ജറുസലേമിലെ മോറിയമലയിലെ ടെമ്പിൾ മൗണ്ടിന്റെ പശ്ചാത്തലത്തിൽ താഴെ ചേർക്കുന്നു:

 
 

ദൈവകരുണയാൽ, ഈശോമിശിഹായുടെ തിരുരക്ത അഭിഷേക ചൈതന്യം ഒഴുകുന്ന ജറുസലേമിന്റെ ഹൃദയഭാഗത്തെ സ്ലീവാപ്പാതയുടെ സമാരംഭത്തിലുള്ള ഫ്രാൻസിസ്ക്കൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശ്രമത്തിൽ വച്ച്, അവിടുത്തെ ഏറ്റവും സീനിയർ ഗുരുവായ ബഹുമാനപ്പെട്ട Fr. Dr. ക്ലൗദിയോ ബൊത്തീനി അച്ചൻ നമ്മുടെ ട്രിനിറ്റേറിയം പ്രസിദ്ധീകരണങ്ങൾ പ്രാർത്ഥിച്ച് ആശീർവ്വദിച്ച് പ്രകാശനം ചെയ്തു... ദൈവമേ നന്ദി സ്തുതി ആരാധന! ആമേൻ ഹല്ലേലൂയാഹ്!!

Translate »